Pulli Pothi
ഭഗവതിയുടെ നാട്ടുഭാഷാ പ്രയോഗമാണ് പോതി. കേരളത്തിലെ കരിവെള്ളൂർ-ചെറുവത്തൂർ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ പുള്ളിപോതിയെന്നും പുള്ളിഭഗവതിയെന്നും അറിയപ്പെടുന്നു.
പൈമ്പരൻ കോപ്പാലൻ എന്ന ഭക്തൻ്റെ കഥയാണ് പുള്ളി പോതിയുടെ ഇതിഹാസം. തൻ്റെ വനത്തിലെ ദേവതയായ പുള്ളിപോതിക്ക് വേണ്ടി നാല് ഉരുളികളിലായി പൈമ്പരൻ കോപ്പാലൻ രക്തം നിറച്ചു.
ഒരു ദിവസം തൻ്റെ ഭക്തൻ ഉരുളിയിൽ രക്തം നിറയ്ക്കുന്നതിൽ പരാജയപ്പെട്ടത് കണ്ട് ദേവി കോപിച്ചു. അവൻ്റെ ശിരഛേദം നടത്തി ദേവി രക്തം കുടിച്ച് തൻ്റെ കോപമടക്കി. പിന്നീട്, മലമുകളിലെ താമസമുപേക്ഷിച്ച് ദേവിയിറങ്ങി. ഉഗ്രരൂപിയായ ഈ ദേവത ‘ചുഴലി’ എന്ന പേരിലും അറിയപ്പെടുന്നു. ചെങ്ങളാട് കോലം കെട്ടി കഴിഞ്ഞാൽ അതേ കോലധാരി പുള്ളിപോതിയുടെ കോലവും കെട്ടിയാടും.
അപൂർവ്വങ്ങളായിട്ടുള്ള കോലസ്വരൂപങ്ങൾ കെട്ടിയാടുന്ന കരിവെള്ളൂർ ഗ്രാമത്തിൻ്റെ പ്രത്യേകതകളിൽ ഒന്നാണ് പുള്ളി ഭഗവതി തെയ്യം. ഭഗവതിയുടെ നാട്ടുഭാഷാ പ്രയോഗമാണ് പോതി. കേരളത്തിലെ കരിവെള്ളൂർ-ചെറുവത്തൂർ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ പുള്ളിപോതിയെന്നും പുള്ളി ഭഗവതി അറിയപ്പെടുന്നു.
ഉഗ്രമൂർത്തിയായ ഈ ഭഗവതി ഭൂജാതയായത് കാളിയാർ മടയിലാണ്. അങ്ങനെ കാളിയാർ മടയിൽ വസിക്കും കാലം ഭഗവതിക്കൊരു മോഹമുണ്ടായി - വെള്ളാട്ട് ദൈവത്താറെ കാണണം. അങ്ങനെ കൈകളിൽ ആയുധമേന്തി ഉഗ്രഭാവം പൂണ്ട് പുള്ളിഭഗവതി ദൈവത്താറുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഉഗ്രസ്വരൂപിണിയായ ഭഗവതിയെ കണ്ടയുടൻ വെള്ളാട്ട് ദൈവത്താർ ഇങ്ങനെ ചോദിച്ചു - " എന്തിനാലേ പോന്നു വന്നൂ നീ കൈയ്യെടുത്തു അല്പപ്രാണികളായ മനുഷ്യരെ രക്ഷിപ്പാനോ ഭക്ഷിപ്പാനോ ? "
ഉടൻ ഭഗവതിയുടെ മറുമൊഴിയുണ്ടായി. " ഭക്ഷിപ്പാൻ തന്നെ രക്ഷിപ്പാനല്ല "
ഭഗവതിയുടെ ധിക്കാരം കണ്ട് അത് ശമിപ്പിക്കാനായി ദൈവത്താർ ഭഗവതിയുടെ കരങ്ങളിൽ നിന്നും ആയുധം പിടിച്ചു വാങ്ങി, കണ്ണുകൾ രണ്ടും കുത്തിപ്പൊട്ടിച്ചു.
പിന്നീട് പൂവും നീരും കോലവും കയ്യേൽക്കാൻ ആഗ്രഹിച്ചു. ആയതുപ്രകാരം പുളളിഭഗവതി മനുഷ്യവാസ ദേശങ്ങളിലേക്ക് കൈയ്യെടുത്തു. കാപ്പാട്ട് വളപ്പിൽ വീട്ടിൽ ദേവി ആദ്യം സാനിദ്ധ്യം അറിയിച്ചു. പിന്നീട് വെള്ളോറ ചീയംച്ചേരി തട്ടിനുമീത്തൽ ഭഗവതി സാന്നിദ്ധ്യം അറിയിക്കുകയുണ്ടായി. അവിടെ കളിയാട്ടം കാണാനെത്തിയ ഒരു സ്ത്രീയുടെ നിറഞ്ഞ ഭക്തി കണ്ട് ഭഗവതി ആ ഭക്തയുടെ കൂടെ കൊടക്കാട് കൊട്ടേൻ തറവാട്ടിൽ എത്തി. അവിടെ ദേവിയുടെ മുഴുക്കോലമാണ് കെട്ടിയാടുന്നത്. ഇത് കൂടാതെ മുഴക്കോം തോളൂർ തറവാട്ടിലും ഈ കോലം കെട്ടിയടിക്കാറുണ്ട്.
പുള്ളി പോതിയെ പറ്റി മറ്റൊരു ഐതീഹ്യവും ഉണ്ട്. പൈമ്പരൻ കോപ്പാലൻ എന്ന ഭക്തൻ്റെ കഥയാണ് അത്. തൻ്റെ വനത്തിലെ ദേവതയായ പുള്ളിപോതിക്ക് വേണ്ടി നാല് ഉരുളികളിലായി പൈമ്പരൻ കോപ്പാലൻ രക്തം നിറച്ചു.
ഒരു ദിവസം തൻ്റെ ഭക്തൻ ഉരുളിയിൽ രക്തം നിറയ്ക്കുന്നതിൽ പരാജയപ്പെട്ടത് കണ്ട് ദേവി കോപിച്ചു. അവൻ്റെ ശിരസ്സ് ഖണ്ഡിച്ച ദേവി രക്തം കുടിച്ച് തൻ്റെ കോപമടക്കി. പിന്നീട്, മലമുകളിലെ താമസമുപേക്ഷിച്ച് ദേവി താഴെയിറങ്ങി .
രൂപത്തിൽ പുള്ളിഭഗവതിക്ക് അരയൊടയും, പ്രത്യേകരീതിയിൽ അഗ്രമരിഞ്ഞ മോതിര കെട്ടുള്ള ഓലമുടിയും, കുത്തുപന്തവും, വെള്ളെകിറും, പൊയ്കണ്ണും, വിരലുകളിൽ ചെറിയ പന്തങ്ങളും ആണ്. മുഖത്തെഴുത്ത് പ്രത്യേക തരത്തിലുള്ള പുള്ളിക്കുത്ത് ആണ്. കോലക്കാരൻ മറച്ചുവച്ച അണിയറയിൽ നിന്ന് സ്വയം മുഖത്തെഴുതണം. ഇത് പുള്ളിഭഗവതിയുടെ മാത്രം പ്രത്യേകതയാണ്.
ചുഴലി സ്വരൂപത്തിൽ കെട്ടിയാടുന്നത് കൊണ്ട് ഉഗ്രരൂപിയായ ഈ ദേവത ‘ചുഴലി’ എന്ന പേരിലും അറിയപ്പെടുന്നു. ചെങ്ങളാട് കോലം കെട്ടി കഴിഞ്ഞാൽ അതേ കോലധാരി പുള്ളിപോതിയുടെ കോലവും കെട്ടിയാടും. ചുഴലി സ്വരൂപത്തിൽ മിക്ക സ്ഥാനങ്ങളിലും ദേവിയെ കോലത്തിന്മേൽ കോലമായാണ് കെട്ടിയാടുന്നത്. പ്രദേശികഭേദമനുസരിച്ച് ഭഗവതിക്ക് രൂപത്തിൽ ചെറിയ വ്യതിയാനം ദർശിക്കാനാകും. അഗ്നി ആഭരണങ്ങളാക്കിയതിനാൽ ദേവിയുടെ രൂപം അതിഭയാനകമാണ്. പുള്ളിഭഗവതിയുടെ കോലം കെട്ടിയാടുന്നതിനുള്ള അവകാശം വണ്ണാൻ സമുദായത്തിനാണ്.
Classification
Theyyam Date
Temple
Mother Goddesses
Dhanu 15-16
Chruvathur Kodakkad Kotten Tharavad