top of page
Theyyam_86.jpg

ചിറക്കൽ പെരുങ്കളിയാട്ടം
ദൈവങ്ങൾ നൃത്തം ചെയ്ത ദിനരാത്രങ്ങൾ

മനുഷ്യർക്കും ദൈവങ്ങൾക്കും ഇടയിലുള്ള ഒരു പാലമാണ് തെയ്യം. വായനക്കാരെ തെയ്യത്തിന്റെ ദൈവിക ലോകത്തിലേക്ക് വരാനുള്ള ഒരു കവാടമാണ് ഈ പുസ്തകം.

കേരളത്തിന്റെ ആചാര-നൃത്ത കലയായ തെയ്യത്തിന്റെ ആധികാരിക സത്തയെ, 2023-ലെ ചിറക്കൽ പെരുങ്കളിയാട്ടം ഉത്സവത്തിൽ നിന്നുള്ള അതിശയിപ്പിക്കുന്ന ചിത്രങ്ങളിലൂടെ, വിസ്മയിപ്പിക്കുന്ന വീഡിയോകളിലൂടെ, ആകർഷകമായ കഥകളിലൂടെ, ഈ പുസ്തകം വെളിപ്പെടുത്തുന്നു. നിലവിലുള്ള സമ്പ്രദായങ്ങള്‍ അഞ്ചു നൂറ്റാണ്ടുകൾക്കുമുന്‍പു തന്നെ രൂപപ്പെട്ടിരുന്നു. കാലത്തിന്റെ പരീക്ഷണങ്ങള്‍ അതിജീവിച്ച സമ്പന്നമായ കലാപൈതൃകമാണിത്.

ലോകമെമ്പാടുമുള്ള നൂറിലധികം പ്രമുഖ പണ്ഡിതന്മാരുടെ സംഭാവനകളിലൂടെ, ഈ വാല്യം തെയ്യത്തിന്റെ ചരിത്രം കണ്ടെത്തുകയാണ്. തെയ്യത്തിൻ്റെ സാംസ്കാരിക പ്രാധാന്യം വിശദീകരിക്കുന്നതോടൊപ്പം അതിന്റെ വിപുലമായ ചടങ്ങുകളിലെ സൂക്ഷ്മതകളും ഗ്രന്ഥത്തിൽ വിശകലനം ചെയ്യുന്നുണ്ട്.

നവാഗതർക്ക് തെയ്യത്തെ പരിചയപ്പെടുത്താനും ആസ്വാദകകർക്ക് കൂടുതൽ അറിവ് പകരാനും ഇതിലൂടെ സാധിക്കും. തെയ്യത്തിലൂടെ ഭൂമിയിലെത്തിയ നാനൂറ് ദൈവങ്ങളുടെയും അവർക്ക് ജന്മം നൽകിയ നാൽപ്പത് പൂർവ്വികരുടെയും കഥകൾ പറയുന്ന "ദൈവങ്ങൾ നൃത്തം ചെയ്ത രാത്രി" (The Night When Gods Danced) എന്ന ഈ കൃതിയിലൂടെ ശ്രമിക്കുന്നു.

"ജനങ്ങളുടെ, ജനങ്ങളാൽ, ജനങ്ങൾക്ക് വേണ്ടി" എന്ന രീതിയിൽ ജീവിക്കുന്ന ദൈവങ്ങളായ തെയ്യം കലാകാരന്മാർക്കായി ഈ പുസ്തകം സമർപ്പിക്കുന്നു. ഈ പുസ്‌തകത്തിൽ നിന്നുള്ള വരുമാനം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ അവശകലാകാരന്മാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നു കൂടി സന്തോഷത്തോടെ അറിയിക്കുന്നു.

Download Audiobook Sample

Store Links

Amazon (IN)

Amazon (US)

Apple

Google

B&N

Digital
Digital
Print
Print
Print
Print
Print
Audio
Audio
Audio
Audio
Audio

Translator

Audiobook Narrator

bottom of page